കൊഴുവനാൽ ഇടവകയിൽ വളർന്നു വലുതായി കേരളമൊട്ടാകെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും പടർന്നു പന്തലിച്ചു നിൽക്കുന്ന മണിയങ്ങാട്ട് കുടുംബം, അദ്ധ്യാത്മിക പ്രഭാവമുള്ള നിരവധി ആളുകൾക്ക് ജന്മം നൽകിയിട്ടുണ്ട്. അറുപതുകളിൽ ഇന്ത്യൻ പാർലമെന്റിലെ മലയോര കർഷകരുടെ ശബ്ദമായിരുന്ന ശ്രീ. മാത്യു മണിയങ്ങാടൻ അവരിൽ പ്രധാനിയാണ്.
പകലോമറ്റം കുടുംബ പരംബരയിൽപ്പെട്ട ഈ കുടുംബം മണിയങ്ങാട്ട് തലവയലിൽ, കിഴക്കേ മണിയങ്ങാട്ട്, വടക്കേ മണിയങ്ങാട്ട്, മണിയങ്ങാട്ട് തൈക്കുന്നുംപുറം, മണിയങ്ങാട്ട് കല്ലൂർകുളത്ത്, മണിയങ്ങാട്ട് ചെമ്മൂക്കിമാക്കൽ, മണിയങ്ങാട്ട് തമ്പഴ, മണിയങ്ങാട്ട് പറമ്പകത്ത്, മണിയങ്ങാട്ട് അറപ്പള്ളിൽ, മണിയങ്ങാട്ട് പാറയിൽ, മണിയങ്ങാട്ട് കുന്നുംപുറം , മണിയങ്ങാട്ട് കുന്നുംപുറത്ത് മാത്യു കുടുംബം എന്നി 12 ശാഖകളിലായായി വ്യാപിച്ചു കിടക്കുന്നു.